അല്‍ഹസയില്‍ വിപുലമായ ബലിപെരുന്നാള്‍ സംഗമം

അല്‍ഹസ: സൗദി മതകാര്യ മന്ത്രാലയത്തിന്‌ കീഴില്‍ പ്രവര്‍ത്തിക്കുന്ന അല്‍ഹസ ഇസ്‌ലാമിക്‌ സെന്റര്‍ വിപുലമായ ഈദാഘോഷം നടത്തി. സെന്റര്‍ ഓഡിറ്റോറിയത്തില്‍ നടത്തിയ ചായ സല്‍ക്കാരത്തിലും മധുരപലഹാര വിതരണത്തിലും വിവിധ നാട്ടുകാരായ ആളുകള്‍ പങ്കാളികളായി.
മലയാള വിഭാഗം സെന്റര്‍ ഓഡിറ്റോറിയത്തില്‍ സംഘടിപ്പിച്ച ബലിപെരുന്നാള്‍ സംഗമം ശ്രദ്ധേയമായി. സെന്റര്‍ മലയാളം വിഭാഗം പ്രബോധകന്‍ എം. നാസര്‍ മദനി ബലിപെരുന്നാള്‍ സന്ദേശം നല്‍കി. സ്‌നേഹവും സാഹോദര്യവും ഊട്ടിയുറപ്പിക്കുന്നതിന്‌ ഈ സന്തോഷ വേള ഉപയോഗപ്പെടുത്തണമെന്നും, തൗഹീദുള്‍ക്കൊണ്ടി ജീവിതം പ്രപഞ്ചനാഥന്‌ സമര്‍പ്പിക്കാന്‍ പ്രതിജ്ഞയെടുക്കണമെന്നും ലോകനാഥനെ മറന്നുള്ള ആഘോഷം ഇസ്‌ലാമിന്‌ അന്യമാണെന്നും, ഈദ്‌ സന്ദേശത്തില്‍ അദ്ദേഹം ആഹ്വാനം ചെയ്‌തു. സൈഫ്‌ വേളമാനൂര്‍, അബ്‌ദുല്‍ ഹമീദ്‌, ഫൈസല്‍ മാസ്റ്റര്‍, അബ്‌ദുല്‍ റഹ്‌മാന്‍ മഞ്ചേരി, അബ്‌ദുല്ല കാസര്‍ഗോഡ്‌, ഡോ. അബ്‌ദുല്‍ റഹ്‌മാന്‍ കൊല്ലം തുടങ്ങിയവര്‍ ആശംസ നേര്‍ന്നു. ആമിര്‍ ബിന്‍ നാസറിന്റെര ഖുര്‍ആന്‍ പാരായണത്തോടെ വിദ്യാര്‍ത്ഥി വിദ്യാര്‍ത്ഥിനികളുടെ കലാവൈജ്ഞാനിക പ്രകടനങ്ങള്‍ക്ക്‌ തുടക്കം കുറിച്ചു. അനീസുദ്ദീന്‍, ആമിര്‍, അമ്മാര്‍, സുമയ്യ, സഫിയ, ഫിദ, സഫീറ, അദ്‌നാന്‍, ബാഹിര്‍, നിസാല്‍, ജുഫ്‌ന, സഹ്‌ല്‍ എന്നിവര്‍ ഗാനാലാപനം, ഖുര്‍ആന്‍ പാരായണം,. കഥ പറയല്‍, ക്വിസ്‌ പ്രോഗ്രാം, സംഘഗാനം എന്നിവയില്‍ പങ്കുകൊണ്ടു. ഹുസൈന്‍ ബാവ താമരശ്ശേരി, നിസാം ചങ്ങനാശ്ശേരി, ത്വല്‍ഹത്ത്‌ വടകര, അബ്‌ദുല്ല കാസര്‍ഗോഡ്‌ എന്നിവരുടെ മാപ്പിളപ്പാട്ട്‌പരിപാടിക്ക്‌ മിഴിവേകി. പരിപാടിയില്‍ പങ്കെടുത്തവര്‍ക്കുള്ള പ്രോത്സാഹന സമ്മാനം ഡോ. അബ്‌ദുല്‍ റഹ്‌മാന്‍ വിതരണം ചെയ്‌തു. : സൈഫ്‌ വേളമാനൂര്‍.