രാത്രി ഡ്യൂട്ടി കഴിഞ്ഞ്‌ മടങ്ങിയ മലയാളി ദമാമില്‍ വാഹനാപകടത്തില്‍ നിര്യാതനായി

ദമാം: ആലപ്പുഴ വെള്ളക്കിണര്‍, കണ്ടത്തില്‍ കൊച്ചുപറമ്പില്‍ സുഹറ ഉമ്മ മന്‍സിലില്‍ മുഹമ്മദ്‌ യൂനുസിന്റെ മകന്‍ നൗഷാദ്‌ യൂനുസ്‌ (38) വാഹനാപകടത്തില്‍ നിര്യാതനായി. പതിനഞ്ച്‌ വര്‍ഷമായി സൗദിയിലുള്ള നൗഷാദ്‌ പത്ത്‌ വര്‍ഷമായി പെസ്റ്റ്‌ കണ്‍ട്രോള്‍ സ്ഥാപനമായ സാമിസില്‍ ഡ്രൈവര്‍ കം ടെക്‌നിഷ്യനായിരുന്നു.
ഉമ്മ: സുഹറ. നദീറ നൗഷാദാണ്‌ ഭാര്യ. രണ്ട്‌ പെണ്‍കുട്ടികളുള്‍പ്പെടെ മൂന്ന്‌ മക്കളുണ്ട്‌.
ദമാം കിംഗ്‌ ഫഹദ്‌ എയര്‍പോര്‍ട്ടില്‍ രാത്രി ഡ്യൂട്ടിയിലുണ്ടായിരുന്നു. ജോലി കഴിഞ്ഞ്‌ കാലത്ത്‌ മടങ്ങുന്ന വഴി നൗഷാദ്‌ ഡ്രൈവ്‌ ചെയ്‌ത പിക്കപ്പ്‌ ഇലക്‌ട്രിക്‌ പോസ്റ്റിന്‌ ഇടിച്ചാണ്‌ അപകടമെന്നാണ്‌ മുറൂര്‍ റിപ്പോര്‍ട്ട്‌. വാഹനത്തില്‍ നൗഷാദ്‌ മാത്രമാണ്‌ ഉണ്ടായിരുന്നത്‌. മൃതദേഹം ഖതീഫ്‌ സെന്‍ട്രല്‍ ആശുപത്രി മോര്‍ച്ചറിയിലാണ്‌.