ഹജിലൂടെ നേടി ആത്മീയ ചൈതന്യം നിലനിര്‍ത്താന്‍ ആഹ്വാനം

ദമാം: ഹജിലൂടെ നേടിയെടുത്ത ആത്മീയ ചൈതന്യം നിലനിര്‍ത്തി ഭാവി ജീവിതം സംശുദ്ധമാക്കുന്നതിന്‌ ഹാജിമാര്‍ ശ്രദ്ധിക്കണമെന്നും അല്ലാത്തപക്ഷം നമ്മുടെ ഹജ്‌ കര്‍മം നിഷ്‌ഫലമായിപ്പോകുമെന്നും അബ്‌ദുല്‍ അസീസ്‌ ബാഖവി
ഉണര്‍ത്തി. ദമാമില്‍ നജ്‌മ ഹജ്‌ ഗ്രൂപ്പിന്‌ കീഴില്‍ ഈ വര്‍ഷം പരിശുദ്ധ ഹജ്‌ കര്‍മം നിര്‍വഹിച്ച്‌ തിരിച്ചെത്തിയ ഹാജിമാര്‍ക്ക്‌ നല്‍കിയ സ്വീകരണപരിപാടി ഉദ്‌ഘാടനം ചെയ്‌തു സംസാരിക്കുകയായിരുന്നു അദ്ദേഹം. രിസാല ഹാളില്‍ നജ്‌മാ കമ്മിറ്റി സംഘടിപ്പിച്ച പരിപാടിയില്‍ തിരുവട്ടൂര്‍ ഉമര്‍ സഅദി അധ്യക്ഷതവഹിച്ചു.
അബ്‌ദുസലാം നെല്ലൂര്‍, മുഹമ്മദ്‌ കുട്ടി, ഹംസ മലപ്പുറം, ഉമര്‍ മുസ്‌ല്യാര്‍, അബ്‌ദുറഹ്‌മാന്‍ ചേളാരി, ശകീര്‍, അന്‍സാര്‍ വര്‍ഷങ്ങളായി ഹജ്‌ ഉംറ സേവനരംഗത്തുള്ള നജ്‌മ ഗ്രൂപ്പിന്റെ പ്രവര്‍ത്തനം ഉപകാരപ്രദമാണെന്നും, പണ്‌ഡിതന്മാരുടെ കീഴില്‍ ഹജ്‌ നിര്‍വഹിച്ച അനുഭവം പൂര്‍ണ സംതൃപ്‌തി പകര്‍ന്നുവെന്നും അഭിപ്രായപ്പെട്ടു. ഖാലിദ്‌ ബാഖവി, അബ്‌ദുല്‍റഹ്‌മാന്‍ സഖാഫി, ഹാരിസ്‌ ജൗഹരി തുടങ്ങിയവര്‍ സംസാരിച്ചു. കണ്‍വീനര്‍ അഷ്‌റഫ്‌ പട്ടുവും സ്വാഗതവും മൊയ്‌തീന്‍കുട്ടികാരാകുര്‍ശി നന്ദിയും പറഞ്ഞു.