കാറപകടത്തില്‍ മരിച്ച കുഞ്ഞാണി മുസ്‌ല്യാരുടെ മൃതദേഹം ദമാമില്‍ ഖബറടക്കി

ദമാം: വാഹനാപകടത്തില്‍ നിര്യാതനായ മലപ്പുറം ജില്ലയിലെ നന്നമ്പ്ര തെയ്യാല കൊടിഞ്ഞിയത്ത്‌ മുഹമ്മദിന്റെ മകന്‍ കുകുഞ്ഞാണി മുസ്ല്യാരു (32)ടെ മൃതദേഹം ദമാമില്‍ ഇന്നലെ ഖബറടക്കി. അസര്‍ നമസ്‌കാരത്തിന്‌ ശേഷം മസ്‌ജിദ്‌ റയ്യാനില്‍ നടന്ന മയ്യിത്ത്‌ നമസ്‌കാരത്തിലും, തുടര്‍ന്ന്‌ ഖബറടക്കത്തിലും സുഹൃത്തുക്കളും നാട്ടുകാരും പങ്കാളികളായി.
ഒരു വര്‍ഷം മുമ്പ്‌ ദമാമിലെത്തിയ കുഞ്ഞാണി മുസ്‌ല്യാര്‍ ദമാം സെകന്റ്‌ ഇന്‍ഡസ്‌ട്രിയില്‍ സിറ്റിയില്‍ ഡിറ്റര്‍ജന്റ്‌ കമ്പനിയിലാണ്‌ ജോലി ചെയ്‌തിരുന്നത്‌. ഭാര്യ; സഫിയ. നാല്‌ കുട്ടികളുണ്ട്‌. പെരുന്നാള്‍ അവധിയില്‍ കൂട്ടുകാരുമൊത്ത്‌ മക്കയില്‍ ഉംറക്ക്‌ പോയി വരുന്നവഴി കിയ വാഗണര്‍ വാഹനം ദമാമില്‍ നിന്നും ഏതാണ്ട്‌ 280 കിലോമീറ്റര്‍ അകലെടയര്‍ പൊട്ടി മറിയുകയായിരുന്നു. കെ.എം.സി.സി. വെല്‍ഫെയര്‍ വിഭാഗം കണ്‍വീനര്‍ കബീര്‍ കൊണ്ടോട്ടിയുടെ നേതൃത്വത്തിലാണ്‌ ബന്ധപ്പെട്ട നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കിയത്‌.