പഠനക്ലാസുകളും വിനോദങ്ങളുമായി ദമാം ചേലേമ്പ്ര കൂട്ടായ്‌മയുടെ ഈദ്‌ സംഗമം

ദമാം: പ്രസക്തമായ രണ്ട്‌ വിഷയങ്ങളില്‍ പഠനക്ലാസുകളും വിനോദ പരിപാടികളുമായി ഈദ്‌ ദിനത്തില്‍ ദമാം ചേലേമ്പ്ര കൂട്ടായ്‌മ ഒരുക്കിയ ഈദ്‌ സംഗമം കര്‍മവീഥിയില്‍ കൂടുതല്‍ പ്രചോദനവും പുത്തനുണവര്‍വും പകരുന്നതായി.
അല്‍കോബാറില്‍ നടന്ന പരിപാടി ദമാം ഇന്ത്യന്‍ സ്‌കൂള്‍ ഭരണസമിതിയംഗം കെ.പി. അബൂബക്കര്‍ ഉദ്‌ഘാടനം ചെയ്‌തു. വ്യക്തിത്വ വികസനം എന്‌ന വിഷയം മജീദ്‌ കൊടുവള്ളിയും സമ്പാദ്യ ശീലം പ്രവാസികളില്‍ എന്ന വിഷയം സൈതാലിക്കുട്ടിയും അവതരിപ്പിച്ചു. ഹുസൈന്‍ ചേലേമ്പ്ര അധ്യക്ഷഥ വഹിച്ചു.
കൂട്ടായ്‌മയുടെ പ്രവര്‍ത്തനങ്ങള്‍ വി.എ. ലത്തീഫ്‌ ചേലേമ്പ്ര വിശദീകരിച്ചു. പി.
പി. മുഹമ്മദ്‌ (കെ.എം.സി.സി), മരക്കാര്‍ കുമ്മാളി (ജിദ്ദ), നസീര്‍ തൊടിയില്‍ (അ
ഠറബ്യന്‍ ഈഗിള്‍സ്‌), അബ്‌ദുല്‍ കരീം പുഴക്കാട്ടിരി, മുജീബ്‌ കളത്തില്‍
അബ്‌ദുല്ല അമിനിക്കാട്‌ എന്നിവര്‍ ആശംസ നേര്‍ന്നു.
അറേബ്യന്‍ ഈഗിള്‍സ്‌ അവതരിപ്പിച്ച വൈവിധ്യമാര്‍ന്ന കലാവിരുന്ന്‌ സദസ്‌
ആസ്വദിച്ചു. സിറാജ്‌ ആലപ്പി, നാസര്‍ ആലപ്പി, ഷാജി, സൈത്‌, നാസര്‍, അലവി,
ആഫിറ അലി, റഷീദ്‌ എന്നിവരുടെ ഗാനമേളയും ഹര്‍ഷ ജി കുട്ടിയും സംഘവും
അവതരിപ്പിച്ച ഒപ്പനയും സല്‍മാന്‍ അവതരിപ്പിച്ച ഡാന്‍സും നാടോടി നൃത്തവും
ഹൃദ്യമായി. ഇടവേളകളില്‍ നടന്ന മത്സരങ്ങളില്‍ കെ.ടി. മുഹമ്മദ്‌ കുട്ടി പാറ
യില്‍ സമ്മാനാര്‍ഹനായി. വി. അബ്‌ദുല്‍ റഹ്‌മാന്‍ (റിയാദ്‌) തമാശ ചോദ്യത്തി
ലും, കെ.സാദിഖ്‌ ചേലേമ്പ്ര കൂപ്പണിലും സമ്മാനാര്‍ഹനായി. മുനവ്വര്‍ ഹുസൈന്‍
ഖിറാഅത്ത്‌ നടത്തി. വി. ആശിഖ്‌ റഹ്‌മാന്‍ സ്വാഗതവും സൈതലവി നന്ദിയും
പറഞ്ഞു. ആഘോഷപ്പൊലിമക്ക്‌ മാറ്റ്‌ കൂട്ടി ഒരു പ്രദേശത്തുനിന്നു
ള്ള പ്രവാസികളെ ഒന്നാകെ ഒരു വേദിയില്‍ സമ്മളിപ്പിച്ച്‌ ബലിപെരുന്നാള്‍ ദിനംട
അവിസ്‌മരണീയമാക്കിയ ചേലേമ്പ്ര കൂട്ടായ്‌മക്ക്‌ കെ.എം. ബാവി, പി,സി. നാസര്‍,
ടക.എന്‍. സുബൈര്‍, ബഷീര്‍ ഹാജി, സി.കെ. മുസ്‌തഫ, ജാബിര്‍, അസീസ്‌
ചാലിപ്പറമ്പ്‌, ലത്തീഫ്‌ പുല്ലിപ്പറമ്പ്‌ എന്നിവര്‍ നേതൃത്വം നല്‍കി.