കലയുടെ നറുമണവുമായി അസര്‍മുല്ല വിരിഞ്ഞു

ദമാം: വൈവിധ്യമാര്‍ന്ന പരിപാടികളോടെ വടകര എന്‍.ആര്‍.ഐ ഫോറം ദമാം ദല്ല പാം റിസോര്‍ട്ടില്‍ സംഘടിപ്പിച്ച നെസ്‌റ്റോ അസര്‍മുല്ല 2009 ഈദ്‌ സംഗമത്തില്‍ വന്‍ ജനപങ്കാളിത്തം. വിവിധ കായിക വിനോദ മത്സരങ്ങളും സാംസ്‌കാരിക സമ്മേളനവും കലാപരിപാടികളും അരങ്ങേറി.
ഉച്ചക്ക്‌ ശേഷം നടന്ന കായിക വിനോദ മത്സരങ്ങള്‍ക്ക്‌ പി.എം.കെ. അജയന്‍, കബീര്‍,സന്തോഷ്‌, ഹമീദ്‌, ടി.എം. ഹമീദ്‌ എന്നിവര്‍ നേതൃത്വം നല്‍കി. റോഷന്‍ ചന്ദ്രന്‍, അജ്‌മല്‍ മുഹമ്മദ്‌, സ്വാതി രമേശ്‌ (ചാക്കില്‍ കയറി ഓട്ടം), മഹ്‌റൂഫ്‌ റഹ്‌മാന്‍ (ബിസ്‌കറ്റ്‌ ബൈറ്റ്‌), ജംസീറ മസൂദ്‌ (മലയാളത്തില്‍ മാത്രം സംസാരം), മാഷിദ റാസി, സുജാത (ബാഗ്‌ പാസിംഗ്‌) എന്നിവര്‍ വിജയികളായി. കാരംസ്‌ മത്സരങ്ങളില്‍ റാഫി മുഹമ്മദ്‌ ചാമ്പ്യനായി.
പ്രസിഡന്റ്‌ കെ. ജയാഫറിന്റെ അധ്യക്ഷതയില്‍ സാംസ്‌കാരിക സമ്മേളനം പി.ടി. അലവി (ജീവന്‍ ടി.വി) ഉദ്‌ഘാടനം ചെയ്‌തു. ജനറല്‍ സെക്രട്ടറി ഗുണശീലന്‍ സംഘടനയെ പരിചയപ്പെടുത്തി. ചടങ്ങില്‍ പ്രത്യേക ക്ഷണിതാവായിരുന്ന സൗദി പൗരന്‍ ഹാദി അല്‍ മുഥ്‌ലഖ്‌, സാജിദ്‌ ആറാട്ടുപുഴ, സി.എച്ച്‌. മൗലവി, കെ.പി. മമ്മു മാസ്റ്റര്‍, അഷ്‌റഫ്‌ എന്നിവര്‍ ആശംസ നേര്‍ന്നു. ജീവകാരുണ്യ രംഗത്ത്‌ നിസ്വാര്‍ത്ഥ സേവനം നടത്തുന്ന ഇ.എം. കബീറിനെ ചടങ്ങില്‍ വൈസ്‌ പ്രസിഡന്റ്‌ ഹമീദ്‌ തോടന്നൂര്‍ പരിചയപ്പെടുത്തി. ഹാദി അല്‍ മുഥ്‌ലഖ്‌ കബീറിനെ പൊന്നാട അണിയിച്ച്‌ ആദരിച്ചപ്പോള്‍ സദസ്‌ ഒന്നടങ്കം ഹര്‍ഷാരവം മുഴക്കി അനുമോദിച്ചു.
ജമാല്‍ പാഷ (ജിദ്ദ), കരീം മാവൂര്‍, ബൈജു, ഷംസു കാരയാട്‌, സുജാത ഗുണശീലന്‍ എന്നിവര്‍ ഒരുക്കിയ ഗാനമേള, ഗുരു ശശി നാരായണന്‍ ചിട്ടപ്പെടുത്തിയ ഒപ്പന, ഡാന്‍സ്‌, സിനിമാറ്റിക്‌ ഡാന്‍സ്‌ (ഗോകുല്‍, ഗംഗ, ഷമി, ദേവിക), മിന്ന അഷ്‌റഷും സംഘവും അവതരിപ്പിച്ച മിനി ഡ്രാമ, കരീമും സംഘവും അവതരിപ്പിച്ച കോല്‍ക്കളി തുടങ്ങിയവ സദസിന്റെ പ്രശംസ പിടിച്ചു പറ്റി. കണ്‍വീനര്‍ റഹ്‌മാന്‍ കാരയാട്ട്‌ സ്വാഗതവും ഡോ. ഹാഷിഖ്‌ നന്ദിയും പറഞ്ഞു. ഈദ്‌ സംഗമത്തിന്‌ ഹമീദ്‌ ജുബൈല്‍, ഡോ. ഇസ്‌മായില്‍ എന്നിവര്‍ സഹകരണം നല്‍കി.
അസര്‍മുല്ല 2009 വന്‍ വിജയമാക്കിയ എല്ലാ പ്രവര്‍ത്തകരെയും സംഘാടക സമിതിയ്‌ക്ക്‌ വേണ്ടി എന്‍.വി.കെ. അബ്‌ദുല്ല, ഹമീദ്‌ (ബയോണി), ഗിരീഷ്‌ ബാബു, സനേഷ്‌, സാദിഖ്‌, യൂസുഫ്‌, ഗഫൂര്‍, കരീം മാവൂര്‍, മസൂദ്‌, നാസര്‍ എന്നിവര്‍ പ്രത്യേകം അനുമോദിച്ചു.