അല്‍കോബാര്‍ സെവന്‍സ്‌ ഫുട്‌ബോള്‍ മേള ഖാലിദിയ, എ.ബി.സി ടീമുകള്‍ ഫൈനലില്‍

ദമാം: യുനൈറ്റഡ്‌ എഫ്‌.സി ക്ലബ്‌ നെസ്റ്റോയുടെ സഹകരണത്തോടെ അല്‍കോബാറില്‍ സംഘടിപ്പിച്ച സെവന്‍സ്‌ ഫുട്‌ബോള്‍ മേളയില്‍ അല്‍ മുസ്‌തനീര്‍ ഖാലിദിയയും, അല്‍കോബാര്‍ എ.ബി.സി. കാര്‍ഗോയും ഫൈനലില്‍ കടന്നു. അടുത്ത വ്യാഴാഴ്‌ച രാത്രി പത്തര മണിക്ക്‌ അല്‍ഗോസൈബി ഫ്‌ളഡ്‌ലിറ്റ്‌ സ്റ്റേഡിയത്തില്‍ ഫൈനല്‍ മത്സരം നടക്കും
വ്യാഴാഴ്‌ച നടന്ന വാശിയേറിയ അദ്യ സെമി ഫൈനല്‍ മത്സരത്തില്‍ ഇംകോ ടീമിനെയാണ്‌ മുസ്‌തനീര്‍ പരാജയപ്പെടുത്തിയത്‌. രണ്ടാമത്‌ സെമിഫൈനലില്‍ മുന്‍ നേപ്പാള്‍ ദേശീയ താരങ്ങളുമായി ഗ്രൗണ്ടിലിറങ്ങിയ എക്‌സ്‌ട്രാ എഫ്‌.സി നേപ്പാളും പ്രമുഖ താരങ്ങളായ കെ.ടി. അഷ്‌റഫ്‌, ഷെമീറിന്റേയും നേത്യത്വത്തിലെത്തിയ എ.ബി.സി. (യുനൈറ്റഡ്‌ എഫ്‌.സി) യും തമ്മിലൂള്ള മത്സരം സ്വദേശികളും വിദേശികളുംമടങ്ങുന്ന ഫുടബോള്‍ പ്രേമികള്‍ക്ക്‌ നല്ല അനുഭവമായി. കെ.ടി. അഷ്‌റഫ്‌ നീട്ടിനല്‍കിയ പാസ്സില്‍ ഷെമീര്‍ ചെമ്പ്രശേരി ആദ്യപകുതിയില്‍ ഗോളടിച്ചു. രണ്ടാം പകുതിയില്‍ ഷെമീര്‍ ഒരു ഗോളും കെ.ടി. അഷ്‌റഫ്‌ രണ്ട്‌ ഗോളുകളും നേടി എ.ബി.സിക്‌ മികച്ച സ്‌കോര്‍ നല്‍കി. നേപ്പാള്‍ ടീമിന്‌ വേണ്ടി സന്തോഷ്‌ ഒരു ഗോള്‍ തിരിച്ചടിച്ചു.
വിദ്യാഭ്യാസ സാമൂഹിക പ്രവര്‍ത്തകന്‍ ടി.പി.എം. ഫസല്‍, മുന്‍ ഫുട്‌ബോള്‍ താരം മൂര്‍ഖന്‍ ഉമ്മര്‍, ശരീഫ്‌ മാന്നൂര്‍ തുടങ്ങിയവര്‍ കളിക്കാരുമായി പരിചയപ്പെട്ടു.
.