എറണാകുളം ജില്ലാ കൂട്ടായ്‌മയുടെ ഈദ്‌ സംഗമം

ദമാം: ഗാനമേള, ഒപ്പന, ദഫ്‌ മുട്ട്‌, മാജിക്‌ ഷോ, ഡാന്‍സ്‌, കോമഡിസ്‌കിറ്റ്‌, തുടങ്ങി വൈവിധ്യമാര്‍ന്ന കലാപരിപാടികളുമായി എറണാകുളം ജില്ലാ മുസ്‌ലിം വെല്‍ഫെയര്‍ അസോസിയേഷന്‍ സംഘടിപ്പിച്ച ഈദ്‌ ഫെസ്റ്റ്‌ പ്രേക്ഷകരുടെ മനം കവര്‍ന്നു. അറേബ്യന്‍ ജാലകം സംവിധായകന്‍ എന്‍.യു. ഹാഷിം ഉദ്‌ഘാടനം ചെയ്‌തു. ജവാദ്‌ മൗലവി മുഖ്യപ്രഭാഷണം നടത്തി. പ്രസിഡന്റ്‌ സി.പി. മുഹമ്മദലിയുടെ അധ്യക്ഷനായിരുന്നു. അല്‍ മുന സ്‌കൂള്‍ പ്രിന്‍സിപ്പല്‍ കെ.പി. മമ്മു മാസ്റ്റര്‍, സി. അബ്‌ദുല്‍ ഹമീദ്‌, സാജിദ്‌ ആറാട്ടുപുഴ, പി.ടി. അലവി, മുജീബ്‌ കളത്തില്‍, എന്നിവര്‍ ആശംസ നേര്‍ന്നു.
നറുക്കെടുപ്പില്‍ ഇമാമുദ്ദീന്‍ കൊല്ലം, അമ്മുക്കുഞ്ഞ്‌ പറവൂര്‍, ഷുക്കൂര്‍ മൂവാറ്റുപുഴ
സുരേഷ്‌ വലപ്പാട്‌ എന്നിവര്‍ക്ക്‌ സമ്മാനാര്‍ഹരായി. കലാകാരന്മാര്‍ക്കുള്ള മെമ
ന്റോകള്‍ പരീത്‌ കാവാട്ട്‌, ഹംസ ഇടപ്പിള്ളി, ആസാദ്‌ കലൂര്‍, അലി പെരുമ്പാവൂര്‍,
ജുനൈദ്‌ ആലുവ, ടി.എം. ഷൗക്കത്ത്‌, ദുല്‍ഫുഖര്‍ അലി, മുസ്‌തഫ കമാല്‍,
സുധീര്‍ ആലുവ, എം.എം. ഷൗക്കത്ത്‌ അലി എന്നിവര്‍ വിതരണം ചെയ്‌തു.