ഓപ്പണ്‍ സ്‌കൂള്‍ സംവിധാനം വരുന്നു
സൗദിയിലെ സി.ബി.എസ്‌.ഇ അംഗീകൃത സ്‌കൂളുകള്‍ക്ക്‌ ഇന്‌ പൊതു പ്രവേശന നയം

ദമാം: സൗദിഅറേബ്യയിലെ എല്ലാ സി.ബി.എസ്‌.ഇ അംഗീകൃത സ്‌കൂളുകളിലും പ്രവേശനത്തിന്‌ പൊതു നയം സ്വീകരിക്കും. സൗദി അറേബ്യയിലെ സി.ബി.എസ്‌.ഇ. അംഗീകൃത സ്‌കൂളുകളിലെ പ്രിന്‍സിപ്പല്‍മാരുടെ പത്തൊമ്പതാമത്‌ സംഗമത്തിലാണ്‌ ഈ തീരുമാനമെടുത്തതെന്ന്‌ ചാപ്‌റ്റര്‍ കണ്‍വീനറായ ദമാം ഇന്റര്‍നാഷനല്‍ ഇന്ത്യന്‍ സ്‌കൂള്‍ പ്രിന്‍സിപ്പല്‍ ഡോ. ഇ.കെ. മുഹമ്മദ്‌ ഷാഫി പത്രക്കുറിപ്പില്‍ അറിയിച്ചു.


കുട്ടികള്‍ക്ക്‌ വിടുതല്‍ സര്‍ടിഫിക്കറ്റ്‌ (ടി.സി) പിന്നീട്‌ ഹാജരാക്കാമെന്ന ഉറപ്പില്‍ താത്‌കാലിക രേഖകളുടെ അടിസ്ഥാനത്തില്‍ പ്രവേശനം നല്‍കും. എന്നാല്‍ സൗദിയിലുള്ള സ്‌കൂളുകളില്‍ നിന്നും 15 ദിവസത്തിനകവും സൗദിക്ക്‌ പുറത്തുള്ള സ്‌കൂളുകളില്‍ നിന്നും 30 ദിവസത്തിനകവും ടി.സി. ഹാജരാക്കിയിരിക്കണം. ഒമ്പത്‌ മുതല്‍ 12 വരെ ക്ലാസുകളില്‍ സി.ബി.എസ്‌.ഇക്ക്‌ പുറത്തുള്ള സ്‌ട്രീമുകളില്‍ നിന്നും വരുന്ന കുട്ടികള്‍ക്ക്‌ ജുലൈ പതിനഞ്ച്‌ വരെ മാത്രമെ പ്രവേശനം നല്‍കു. ഒമ്പത്‌, പത്ത്‌ ക്ലാസുകളില്‍ കുറഞ്ഞത്‌ 75 ശതമാനം ഹാജര്‍ വേണമെന്ന സി.ബി.എസ്‌.ഇ നിബന്ധനയുടെ അടിസ്ഥാനത്തില്‍ മെയ്‌ 15ന്‌ ശേഷം പ്രവേശനം നല്‍കുന്നത്‌ നിരുത്സാഹപ്പെടുത്തും.
മുഖ്യ നഗരങ്ങളില്‍ നിന്നും അകന്ന്‌ താമസിക്കുന്ന കുടുംബങ്ങളിലെ കുട്ടികള്‍ക്കായി സൗദിയില്‍ ഓപ്പണ്‍ സ്‌കൂള്‍ സമ്പ്രദായം ആരംഭിക്കുന്നതിന്‌ തീരുമാനിച്ചു. ദല്‍ഹി ആസ്ഥാനമായുള്ള നാഷനല്‍ ഓപ്പണ്‍ സ്‌കൂളിന്‌ കീഴിലാണ്‌ ഈ സംവിധാനം ഏര്‍പ്പെടുത്തുക. സീനിയര്‍ ക്ലാസുകളിലെ വിദ്യാര്‍ത്ഥികള്‍ക്കായി സൗദി ചാപ്‌റ്ററിന്‌ കീഴീല്‍ ഗണിതം, ഫിസിക്‌സ്‌, കെമിസ്‌ട്രി, ഇംഗ്ലീഷ്‌ ഒളിംപ്യാഡുകളും ജൂനിയര്‍ ക്ലാസുകള്‍ക്കായി ടാലന്റ്‌ സര്‍ച്ച്‌ പരീക്ഷകളും അടുത്ത വര്‍ഷം മുതല്‍ ആരംഭിക്കും.

ഇന്ത്യന്‍ സ്‌കൂളുകളുമായി അക്കാദമിക്‌പരമായും ഭരണപരമായും ബന്ധപ്പെട്ട സുപ്രധാന കാര്യങ്ങള്‍ സംഗമം ചര്‍ച്ച ചെയ്‌ത സംഗമം യുക്തമായ തീരുമാനങ്ങളെടുത്തതായി പത്രക്കുറിപ്പില്‍ പറഞ്ഞു. സി.ബി,എസ്‌.ഇ പുതുതായി ആവിഷ്‌കരിച്‌ വിദ്യാഭ്യാസ നയം, പുതിയ പരീക്ഷാ രീതികള്‍, പത്താം ക്ലാസില്‍ ഗ്രേഡിംഗ്‌ രീതി നടപ്പാക്കല്‍, പതിനൊന്നാം ക്ലാസില്‍ ഗ്രേഡ്‌ അടിസ്ഥാനത്തിലുള്ള പ്രവേശനം, തുടങ്ങി സ്‌#ുപ്രധാന വിഷയങ്ങളില്‍ സമഗ്രമായി ചര്‍ച്ച ചെയ്‌ത്‌ തിരൂമാനങ്ങളെടുത്തു.
എല്ലാ സ്‌കൂളുകളിലെയും അധ്യാപകര്‍ക്ക്‌ വിവിധ വിഷയങ്ങളില്‍ ഇന്‍ സര്‍വീസ്‌ ട്രെയിനിംഗ്‌ നല്‍കുന്നതിന്‌ സംഗമമം തീരുമാനിച്ചു. എന്‍,സി.ഇ.ആര്‍.ടി, നാഷനല്‍ യൂനിവേഴ്‌സിറ്റി ഓഫ്‌ എഡുക്കേഷന്‌ല്‍ പ്ലാനിംഗ്‌ ആന്റ്‌ അഡ്‌മിനിസ്‌ട്രേഷന്‍ (എന്‍.യു.ഇ.പി.എ), എനനീ സ്ഥാപനങ്ങളില്‍ നിന്നും റിസോഴ്‌സ്‌ പേഴ്‌സണെയും അതത്‌ വിഷയങ്ങളിലെ വിദഗ്‌ധരെയും ലഭിക്കുന്നതിന്‌ ശ്രമിക്കും.
അക്കാദമിക്‌ സ്റ്റാഫിനും മിഡില്‍ മാനേജ്‌മെന്റ്‌ സ്റ്റാഫിനും മാനേജ്‌മെന്റ്‌ ട്രെ#ിയനിംഗ്‌ നല്‍കുന്നതിന്‌ അഹമ്മദാബാദ്‌ ഇന്ത്യന്‍ ഇന്‍സ്റ്റിറ്റിയൂട്ട്‌ ഓഫ്‌ മാനേജ്‌#െന്റില്‍ നിന്നും വിദ്യാഭ്യാസം, ഗവേഷണം, പരിശീലനം എന്നിവയില്‍വിദഗ്‌ധരെ ലഭ്യമാക്കുന്നതിന്‌ ആവശ്യമായ സംവിധാനം ഏര്‍പ്പെടുത്തും.

--------------------------

സി.ബി.എസ്‌.ഇ. അംഗീകൃത സ്‌കൂളുകളുടെ എണ്ണം വര്‍ധിക്കുന്നത്‌ കാരണം മേഖലാ തലങ്ങളില്‍ കിഴക്കന്‍, മധ്യ, പശ്ചിമ പ്രവിശ്യകളില്‍ മേഖലാ തലങ്ങളില്‍ ക്ലസ്റ്റര്‍ മത്സരങ്ങള്‍ സംഘടിപ്പിക്കുന്നതിന്‌ തീരുമാനിച്ചു. ഈ മത്സരങ്ങളില്‍ യോഗ്യത നേടുന്നവര്‍ ചാപ്‌റ്ററ്‌ തല ക്ലസ്റ്റര്‍ മീറ്റില്‍ പങ്കെടുക്കും. അതില്‍ നിന്നും യോഗ്യത നേടുന്നവര്‍ സി.ബി,എസ്‌..ഇയുടെ ദേശീയ തല മത്സരങ്ങളിലും സംബന്ധിക്കും. അടുത്ത അക്കാദമക്‌ വര്‍ഷം മുതല്‍ വോളിബോള്‍, ഫുട്‌ബോള്‍ എന്നീഇനങ്ങളിലും ക്ലസ്റ്റര്‍ മത്സരങ്ങള്‍ നടക്കും.
സൗദിയില്‍ സി.ബി.എസ്‌.ഇയില്‍ അഫിലിയേറ്റ്‌ ചെയ്‌ത 25 സ്‌കൂളുകളില്‍ നിന്നും വിവിധ പ്രായം അടിസ്ഥാനമാക്കിയുള്ള വിവിധ ഗ്രൂപ്പുകളിലായി ഏഴുനൂറിലേരെ കുട്ടികള്‍ വിവിധ സ്‌പോര്‍ട്‌സ്‌, ഗെയിംസ്‌, അത്‌ലറ്റിക്‌ ഇനങ്ങളില്‍
മത്സരങ്ങളില്‍ പങ്കെടുത്തു. നാല്‌ ദിവസം നീണ്ടുനിന്ന മേളയുടെ ഭാഗമായി ഇന്റര്‍ സ്‌കൂള്‍ ഡിബേറ്റും നടന്നു. റിയാദ്‌ ഇന്റര്‍നാഷനല്‍ ഇന്ത്യന്‍ സ്‌കൂളായിരുന്നു ആതിഥേയര്‍.
സമാപനചടങ്ങില്‍ എംബസിയിലെ ഇന്ത്യന്‍ സ്‌കൂള്‍ നിരീക്ഷകനും സെകന്റ്‌ സെക്രട്ടറിയുമായ ആര്‍.എന്‍. വാട്‌സ്‌, റിയാദ്‌ ഇന്ത്യന്‍ സ്‌കൂള്‍ ചെയര്‍മാന്‍ ഇംതിയാസ്‌ അഹമ്മദ്‌ എന്നിവരുള്‍പ്പെടെ പ്രമുഖ വ്യക്തികള്‍ സംബന്ധിച്ചു. ആതിഥേയരായ റിയാദ്‌ സ്‌കൂള്‍ പ്രിന്‍സിപ്പല്‍ മന്‍സര്‍ ജമാല്‍ സിദ്ദീഖി സ്വാഗതം പറഞ്ഞു.
ചാപ്‌റ്റര്‍ കണ്‍വീനര്‍ മുഹമ്മദ്‌ ഷാഫി തീരുമാനങ്ങള്‍ വിശദീകരിച്ചു. മുഖ്യാതിഥി ആര്‍.എന്‍. വാട്‌സ്‌ ദമാം ഇന്ത്യന്‍ സ്‌കൂളിന്‌ ഓവറോള്‍ ചാമ്പ്യന്‍ ഷിപ്പ്‌ ട്രോഫി സമ്മാനിച്ചു.
ഈ വര്‍ഷം യോഗ്യത നേടിയ ദമാം ഇന്ത്യന്‍ സ്‌കൂളില്‍ നിന്നും ബാസ്‌കറ്റ്‌ ബാള്‍, ടേബിള്‍ ടെന്നിസ്‌, അത്‌ലറ്റിക്‌സ്‌ ടീമുകളും, റിയാദ്‌ ഇന്ത്യന്‍ സ്‌കൂളില്‍ നിന്നുള്ള ബാഡ്‌മിന്റണ്‍ ടീമും ജയ്‌പൂര്‍, നാഗ്‌പൂര്‍, ലുധിയാന തുടങ്ങി വിവിധ കേന്ദ്രങ്ങളില്‍ നടക്കുന്ന അഖിലേന്ത്യാ സി.ബി.എസ്‌.ഇ ദേശീയ തല സ്‌പോര്‍ട്‌സ്‌ -ഗെയിംഗ്‌സ മത്സരങ്ങളില്‍ പങ്കെടുക്കുമെന്ന്‌ പത്രക്കുറിപ്പില്‍ അറിയിച്ചു.