നാട്ടിലേക്ക്‌ മടങ്ങിയ പ്രവാസി അപകടത്തില്‍ നിര്യാതനായി

അല്‍ഹസ: ഏതാണ്ട്‌ കാല്‍ നൂറ്റാണ്ട്‌ ഹസയില്‍ ജോലി ചെയ്‌തിരുന്ന പാലക്കാട്‌ മാരായമംഗലം വണ്ടിക്കുന്നത്‌ പറമ്പില്‍ ഗോപാലന്‍ (50) നാട്ടില്‍ അപകടത്തില്‍ നിര്യാതനായി. ബസില്‍ യാത്ര ചെയ്യുന്നതിനിടെ തെറിച്ചുവീണാണ്‌ മരിച്ചതെന്നാണ്‌ ലഭിച്ച വിവരം.
ഭാര്യ: സരോജിനി. മക്കള്‍: സുത (25), സ്‌മിത (22).
അയൂണില്‍ 24 വര്‍ഷമായി ജോലി ചെയ്‌തിരുന്ന ഗോപാലന്‍ എട്ട്‌ മാസം മുമ്പാണ്‌ പ്രവാസ ജീവിതം അവസാനിപ്പിച്ച്‌ നാട്ടിലേക്ക്‌ തിരിച്ചത്‌. നവോദയ അല്‍ഹസ അയൂണ്‍ യൂനിറ്റംഗമായിരുന്നു. പക്ഷാഘാതം ബാധിച്ചതിനെത്തുടര്‍ന്ന്‌ നാട്ടിലേക്കയച്ച അയൂണ്‍ ഘടകത്തിലെ സഹപ്രവര്‍ത്തകര്‍ ചികിത്സക്കും സഹായം നല്‍കിയിരുന്നു. ചികിത്സയില്‍ അസുഖം ഭേദപ്പെട്ടിരുന്നു. ഗോപാലന്റെ നിര്യാണത്തില്‍ നവോദയ ഏരിയാ കമ്മിറ്റി അനുശോചനം അറിയിച്ചു. - സൈഫ്‌ വേളമാനൂര്‍.