സാമൂഹിക പ്രവര്‍ത്തകര്‍ക്ക്‌ മഹാസിന്‍ മലയാളി കൂട്ടായ്‌മയുടെ ആദരം

അല്‍ഹസ: മഹാസിന്‍ മലയാളി അസോസിയേഷന്‍ (എം.എം.എ) പത്താം വാര്‍ഷികാഘോഷ വേദിയില്‍ പ്രവിശ്യയിലെ മികച്ച സാമൂഹിക പ്രവര്‍ത്തകരെ ആദരിച്ചു. പ്രവാസി സമൂഹത്തിന്റെ പ്രശ്‌നങ്ങളില്‍ സജീവ ഇടപെടലുകള്‍ നടത്തിവരുന്നവരെ ചടങ്ങില്‍ ആദരിച്ചത്‌ ഇതര സംഘടനകള്‍ക്കും മാതൃകയായി. വിവിധ മേഖലകളില്‍ നിന്നുള്ളവരുടെ പേരുകള്‍ സമ്മേളന വേദിയിലാണ്‌ പ്രഖ്യാപിച്ചത്‌
അല്‍ഹസ ഇസ്‌ലാമിക്‌ സെന്റര്‍ മലയാളം വിഭാഗം തലവനും, മേഖലയിലെ സാമൂഹിക പ്രവര്‍ത്തകര്‍ക്കും സംഘടനകള്‍ക്കും താങ്ങും മാര്‍ഗദര്‍ശിയുമായ നാസര്‍ മദനി, പ്രവിശ്യയിലെ ഇന്ത്യക്കാരുടെ മാത്രമല്ല മറ്റു നാട്ടുകാര്‍ക്കും പ്രശ്‌നങ്ങളില്‍ തുണയായ നാസ്‌ വക്കം എന്നിവരെയാണ്‌ സംഘടന ആദരിച്ചത്‌.
നാസര്‍ മദനിക്ക്‌ എ.പി. അഹമ്മദും നാസ്‌ വക്കത്തിന്‌ ശിഹാബ്‌ കൊട്ടുകാടും ഉപഹാരം കൈമാറി. അസോസിയേഷന്‍ സ്ഥാപകാംഗവും ഭാരവാഹിയുമായ അനില്‍കുമാര്‍ താമരക്കുളം, ഏറ്റവുംശ്രദ്ധേയമായ പ്രവര്‍ത്തനം നടത്തിയ ജിഷ യൂനിറ്റ്‌ കണ്‍വീനര്‍ വിജയകുമാര്‍ വലിയശാല എന്നിവരെയും ചടങ്ങില്‍ ആദരിച്ചു. പി.എ.എം. ഹാരിസ്‌ (മലയാളം ന്യൂസ്‌) നേതൃത്വം നല്‍കിയ പ്രത്യേക ജൂറിയാണ്‌ ആദരവിന്‌ അര്‍ഹരായവരെ തിരഞ്ഞെടുത്തത്‌.
പ്രസിഡന്‍ വി.പി. ചന്ദ്രന്‍ അധ്യക്ഷത വഹിച്ച ദശവാര്‍ഷിക സമ്മേളനം എ.പി. അഹമ്മദ്‌ മാസ്റ്റര്‍ ഉദ്‌ഘാടനം ചെയ്‌തു. (റിയാദ്‌). സ്വന്തം ആവാസ വ്യവസ്ഥ നഷ്‌ടപ്പെടുത്തുന്ന ലോകത്താണ്‌ നാം ജീവിക്കുന്നതെന്നും ഏത്‌ നിറത്തിലുള്ള കൊടിപിടിക്കണമെന്ന്‌ കോര്‍പ്പറേറ്റുകള്‍ നിശ്ചയിക്കുന്ന കാലത്ത്‌ സാംസ്‌കാരിക പ്രവര്‍ത്തനങ്ങളാണ്‌ ജാഗരൂകമായി സമൂഹത്തെ നിലനിര്‍ത്തുന്നതെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. നാസര്‍ മദനി ഈദ്‌ സന്ദേശംനല്‍കി. നസീം റിപ്പോര്‍ട്ട്‌ അവതരിപ്പിച്ചു. ഷിഹാബ്‌ കൊട്ടുകാട്‌, അഷ്‌റഫ്‌ വടക്കേവിള, നാസ്‌ വക്കം, പി.പി. റഹീം, അബ്‌ദുല്‍ റഹ്‌മാന്‍ ദാരിമി (കെ.എം.സി.സി), മുഹമ്മദ്‌ ഹനീഫ (നവോദയ), കുഞ്ഞുമോന്‍ (ദയ), ബിജോയ്‌ ജോസ്‌ (സനാഇയ സഹായസംഘം, അബ്‌ദുല്‍ കലാം ആസാദ്‌ (സൗദി ഇന്ത്യന്‍ ഇസ്‌ലാഹി സെന്റര്‍), ഹൈദ്രോസ്‌ (ഇനോക്‌), ഹുസൈന്‍ (ഇന്ത്യാ ഫ്രറ്റേണിറ്റി ഫോറം), നൗഷാദ്‌ (റിയാദ്‌), സുനില്‍ കൃഷ്‌ണന്‍, ബറകത്തല്ലാഹ്‌ (തമിഴ്‌ സംഘം) സൈഫ്‌ വേളമാനൂര്‍ തുടങ്ങിയവര്‍ സംസാരിച്ചു. ജലീല്‍ സ്വാഗതവും ജയതിലകന്‍ നന്ദിയും പറഞ്ഞു. നസീബ്‌ ഖിറാഅത്ത്‌ നടത്തി. - സൈഫ്‌ വേളമാനൂര്‍