തിരുവനന്തപുരം സ്വദേശി അശോകന്‍ കോബാറില്‍ നിര്യാതനായി

ദമാം: തിരുവനന്തപുരം പട്ടം മധുവിളാകം സ്വദേശി സി.ബി. അശോകന്‍ (54) അല്‍കോബാറില്‍ നിര്യാതനായി. അല്‍കോബാറില്‍ മുഹമ്മദ്‌ ദോസരി ആശുപത്രിയില്‍ എമര്‍ജന്‍സി വിഭാഗത്തില്‍ സ്റ്റാഫ്‌ നഴ്‌സായ ചെങ്ങന്നൂര്‍ പന്തളം ചെങ്ങന്നൂര്‍ പുഷ്‌പയാണ്‌ ഭാര്യ. ദമാം ഇന്ത്യന്‍ സ്‌കൂളില്‍ ഒമ്പതും അഞ്ചും ക്ലാസുകളില്‍ പഠിക്കുന്നആതിര, ആല്‍ബി എന്നിവര്‍ മക്കളാണ്‌.
പതിനഞ്ച്‌ വര്‍ഷമായി സൗദിയില്‍ ജോലി ചെയ്യുന്ന അശോകന്‍ നേരത്തെ ശാരീരിക അസ്വാസ്ഥ്യം കാരണം ആയുര്‍വേദ ചികിത്സക്കായി നാട്ടില്‍ പോയിരുന്നു. രണ്ട്‌ ദിവസം മുമ്പാണ്‌ അസുഖം കാരണം ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്‌. വൈകുന്നേരം നാല്‌ മണിയോടെയായിരുന്നു മരണം.