വിമാനത്തില്‍ പ്രാതലിനൊപ്പം കാലാവധി കഴിഞ്ഞ ജാമും!!

ദമാം: വിമാന യാത്രക്കാര്‍ക്ക്‌ കാലാവധി കഴിഞ്ഞ ഭക്ഷണം നല്‍കിയെന്ന്‌ പരാതി. ഇന്നലെ കോഴിക്കോട്ട്‌ നിന്നും മസ്‌കത്ത്‌ വഴി ദമാമിലേക്കുള്ള എയര്‍ ഇന്ത്യ വിമാനത്തില്‍ പ്രാതലിനൊപ്പം വിതരണം ചെയ്‌ത ജാം കാലാവധി കഴിഞ്ഞതായിരുന്നുവെന്ന്‌ യാത്രക്കാരനായിരുന്ന റഊഫ്‌ മേലത്ത്‌ (ജുബൈല്‍) പറഞ്ഞു. ഈ വര്‍ഷം മേയ്‌ മാസത്തില്‍ തയാറാക്കിയ ജാമിന്റെ കാലാവധി ആറ്‌ മാസമാണ്‌. എയര്‍ ഹോസ്റ്റസിന്റെ ശ്രദ്ധയില്‍ പെടുത്തിയെന്നും അതിന്‌ താങ്ക്‌ യൂ എന്ന്‌ പറഞ്ഞതല്ലാതെ മറ്റ്‌ യാത്രക്കാര്‍ക്ക്‌ വിതരണം ചെയ്‌ത ജാം തിരിച്ചെടുത്തില്ലെന്നും റഊഫ്‌ അറിയിച്ചു.