226



ഗ്ലോബല്‍ മലയാളി ദശവാര്‍ഷിക കുടുംബ മേള നാളെ ദമാമില്‍

ദമാം: ഗ്ലോബല്‍ മലയാളി കൗണ്‍സില്‍ പത്താം വാര്‍ഷിക ആഘോഷവും കുടുംബ സംഗമവും നാളെ ഡിസംബര്‍ മൂന്ന്‌ വ്യാഴാഴ്‌ച സംഘടിപ്പിക്കുമെന്ന്‌
ഗ്ലോബല്‍ ചെയര്‍മാന്‍ വര്‍ഗീസ്‌ മൂലന്‍ ദമാമില്‍ അറിയിച്ചു. ഖതീഫ്‌ അല്‍ ശിഹാബ്‌ ഓഡിറ്റോറിയത്തില്‍ നടക്കുന്ന പരിപാടിയില്‍ ആറ്‌ മണിക്ക്‌ സാംസ്‌കാരിക സംഗമവും തുടര്‍ന്ന്‌ വിവിധ കലാപരിപാടികളും അരങ്ങേറും.
കൗണ്‍സില്‍ അഞ്ചാമത്‌ ആഗോള സംഗമം ആസ്‌ട്രേലിയയില്‍ ബ്രിസ്‌ബെയ്‌നിലും മെല്‍ബണിലുമായി നടന്നതായി ചെയര്‍മാന്‍ അറിയിച്ചു. വാര്‍ഷിക സമാപന ആഘോഷം തിരുവനന്തപുരം മസ്‌കറ്റ്‌ഹോട്ടലില്‍ ഡിസംബര്‍ 30ന്‌ നടക്കും. ആസ്‌ട്രേലിയയില്‍ എത്താന്‌ സാധിക്കാതിരുന്ന അവാര്‍ഡ്‌ ജേതാക്കള്‍ക്ക്‌ ഈ ചടങ്ങില്‍ അവാര്‌ഡുകള്‍ സമ്മാനിക്കും.
സംഘടനയുടെ പത്താം വാര്‍ഷികത്തോടനുബന്ധിച്ച്‌ ദമാമില്‍ നടത്തിയ വിവിധ മത്സരവിജയകളെ പ്രഖ്യാപിച്ചു. വിജയികള്‍ക്കുള്ള സമ്മാനങ്ങളും പങ്കെടുത്തവര്‍ക്കുള്ള സര്‍ടിഫിക്കറ്റുകളും നാളെ നടക്കുന്ന കുടുംബമേളയില്‍ നല്‍കും.
പാചക മത്സരത്തില്‍ സുജാത, ലത മോഹന്‍ദാസ്‌. (ചിക്കന്‍ കറി), സുജ സാബു, സെലിന്‍ (മീന്‍ മുളക്‌ കറി) എന്നിവര്‍ ഒന്നും രണ്ടും സ്ഥാനം നേടി. ഇറച്ചിക്കറിയില്‍ സുജ സാബുവിനാണ്‌ ഒന്നാം സ്ഥാനം.
ചിത്ര രചനാ മത്സരത്തില്‍ ക്ലാസ്‌ അടിസ്ഥാനത്തില്‍ ഉമര്‍ എസ്‌. രാഖി, മുഹമ്മദ്‌ ബിലാല്‍ (എല്‍.കെ.ജി), ക്രിസ്റ്റല്‍ നിവ്യ ബോബി, നവ്യ എ. നായര്‍ (യു.കെ.ജി), കെ. സൂരജ്‌ പവന്‍, മലൂഫ്‌ പാലയില്‍ (ഒന്ന്‌), ആമിന അഷ്‌റഫ്‌, കെ. ചാന്ദ്‌നി (2), സപ്‌ത ശ്രീജിത്‌, രജി മാത്യു (3), നമീറ എസ്‌. രാഖി, ഫൈസാന്‍ മിര്‍സ (4), നുഷ എസ്‌. രാഖി, ജിസ്‌ ജോയി (5), അജ്‌ന സലാഹുദ്ദീന്‍, ഹാദിയ റജുല്‍ (6), ഹിബ ബിജു, ഫാതിമ സറിന്‍ (7), സംഗീത ശങ്കര്‍, ഫ്രീസിയ ഹബീബ്‌ (8), റെമിജിയസ്‌ മാത്യു, ശശാങ്ക്‌ എസ്‌. മണി (9), സിദ്ധാര്‍ത്ഥ്‌ , സുരേഷ്‌, (10) എന്നിവര്‍ ഒന്നും രണ്ടും സ്ഥാനങ്ങള്‍ നേടി. എ.ബി.സി.ഡി എന്നീ നാല്‌ ഗ്രൂപ്പുകളായാണ്‌ മത്സരം നടന്നത്‌. എ.ബി വിഭാഗങ്ങളില്‍ സപ്‌ത ശ്രീജിതിനെയും സി.ഡി വിഭാഗങ്ങളില്‍ റെമിജിയസ്‌ മാത്യുവിനെയും ഗ്രൂപ്പ്‌ ടോപ്പറായി തിരഞ്ഞെടുത്തു. ആര്‍ടിസ്റ്റ്‌ സുരേഷിന്റെ നേതൃത്വത്തിലുള്ള പാനലാണ്‌ വിധി നിര്‍ണിയച്ചത്‌.
ദമാമില്‍ നടന്ന വാര്‍ത്താ സമ്മേളനത്തില്‍ ജഗിമോന്‍ ജോസഫ്‌, ചന്ദ്രശേഖരന്‍ നായര്‍, സുരേഷ്‌ കുമാര്‍, അബ്‌ദുല്‍ റസാഖ്‌ തുടങ്ങിയവരും പങ്കെടുത്തു. കൂടുതല്‍ വിവരങ്ങള്‍ക്ക്‌ വര്‍ഗീസ്‌ മൂലന്‍ (0598329098), രാജു ജോര്‍ജ്‌ (0503822499) ജഗിമോന്‍ ജോസഫ്‌ (0507133704) എന്നിവരുമായി ബന്ധപ്പെടാവുന്നതാണ്‌.