ഉംറ കഴിഞ്ഞ്‌ മടങ്ങിയ കാര്‍ ടയര്‍ പൊട്ടി മറിഞ്ഞു; മലയാളി മരിച്ചു


ദമാം: മക്കയില്‍ നിന്നും ഉംറ നിര്‍വ്വഹിച്ച്‌ ദമാമിലേക്ക്‌ മടങ്ങിവരുന്ന വഴിയില്‍ കാര്‍ അപകടത്തില്‍്‌ മലപ്പുറം ജില്ലയിലെ നന്നമ്പ്ര തെയ്യാല കൊടിഞ്ഞിയത്ത്‌ മുഹമ്മദിന്റെ മകന്‍ കുകുഞ്ഞാണി മുസ്ല്യാര്‍ (32) നിര്യാതനായി. ഒരു വര്‍ഷം മുമ്പാണ്‌ കുഞ്ഞാണി മുസ്‌ല്യാര്‍ ദമാമിലെത്തിയത്‌. ദമാം സെകന്റ്‌ ഇന്‍ഡസ്‌ട്രിയില്‍ സിറ്റിയില്‍ ഡിറ്റര്‍ജന്റ്‌ കമ്പനിയിലാണ്‌ ജോലി ചെയ്യുന്നത്‌.
ഭാര്യ; സഫിയ. നാല്‌ കുട്ടികളുണ്ട്‌.
ദമാമില്‍ നിന്നും ഏതാണ്ട്‌ 280 കിലോമീറ്റര്‍ അകലെയാണ്‌ അപകടം. പെരുന്നാള്‍ അവധിയില്‍ കൂട്ടുകാരുമൊത്ത്‌ മക്കയില്‍ ഉംറക്ക്‌ പോയി വരുന്നവഴി കിയ വാഗണര്‍ വാഹനം ടയര്‍ പൊട്ടി മറിയുകയായിരുന്നു. കൂടെ യാത്ര ചെയ്‌തിരു#്‌നന മറ്റ്‌ അഞ്ച്‌ പേര്‍ സുരക്ഷിതരാണെന്ന്‌ വിവരം ലഭിച്ചു.

മൃതദേഹം അല്‍ഹസ കിംഗ്‌ ഫഹദ്‌ ആശുപത്രി മോര്‍ച്ചറിയിലാണുള്ളത്‌. കെ.എം.സിസി. നേതാക്കളായ ഇബ്രാഹിം മുഹമ്മദ്‌, അബ്‌ദുല്‍സമദ്‌ പാലത്തിങ്ങല്‍, ബാവ പുളിക്കല്‍, സാഗര്‍ കുഞ്ഞിമുഹമ്മദ്‌, എന്‍.വി. മുഹമ്മദ്‌ കുട്ടി എന്നിവര്‍ തുടര്‍നടപടികള്‍ക്ക്‌ നേതൃത്വം നല്‍കുന്നുണ്ട്‌.