എന്നെക്കുറിച്ച്‌ ഞാന്‍


      ഹാരിസ്‌ എന്ന്‌ പേര്‌. നിലമ്പൂര്‍ ചന്തക്കുന്നില്‍ 1959ല്‍ ജനനം.
      സൈനികനായിരുന്ന പിതാവ്‌ പി. അബ്‌ദുല്‍ ഖാദറും,
      അധ്യാപികയായിരുന്ന മാതാവ്‌ പി. സുബൈദയും
      പെരിന്തല്‍മണ്ണക്കടുത്ത്‌ മങ്കട സ്വദേശികള്‍. അവര്‍
      പകര്‍ന്നു തന്നത്‌ ഒതുക്കമുള്ള ബാല്യവും കൗമാരവും.

      കുടുംബം:

      ഭാര്യ റസിയ. നിലമ്പൂരുകാരി വീട്ടമ്മ.
      മൂന്ന്‌ മക്കള്‍ - അശ്‌ഫാഖ്‌ ഹാരിസ്‌ - പ്ലസ്‌ ടു കഴിഞ്ഞ്‌ ലഭിച്ച ഇടവേളയില്‍
      ദമാമിലെ ഒരു ഗ്രാഫിക്‌സ്‌ വിദഗ്‌ധനില്‍ നിന്നും 2 ഡി ഗ്രാഫിക്‌സില്‍
      പരിശീലനം നേടി. എം.ജി. യൂനിവേഴ്‌സിറ്റിയുടെ ബി.കോം മൂന്നാം വര്‍ഷ
      പരീക്ഷയെഴുതി ഫലം കാത്തിരിക്കുന്നു.
      അര്‍ഷദ്‌ ഹാരിസ്‌ - നിലമ്പൂര്‍ അമല്‍ കോളേജ്‌ അഡ്വാന്‍സ്‌ഡ്‌ സ്റ്റഡീസ്‌
      ബി.കോം മൂന്നാം വര്‍ഷ വിദ്യാര്‍ത്ഥി.
      അന്‍ഷിദ്‌ ഹാരിസ്‌ - ദമാം ഇന്റര്‍നാഷനല്‍ ഇന്ത്യന്‍ സ്‌കൂളില്‍ ഒമ്പതാം
      ക്ലാസ്‌ വിദ്യാര്‍ത്ഥി.

      പഠനം:

      നിലമ്പൂര്‍ ചന്തക്കുന്നില്‍ ജി.എം.ല്‍.പി. സ്‌കൂളിലും എ.യു.പി.
      സ്‌കൂളിലും, തുടര്‍ന്ന്‌ ചേന്ദമംഗലൂര്‍ ജി.യു.പി. സ്‌കൂളിലും. 1975ല്‍
      തിരൂര്‍ക്കാട്‌ എ.എം. സെകന്‍ഡറി സ്‌കൂളില്‍ നിന്ന്‌ എസ്‌.എസ്‌.എല്‍.സിക്ക്‌
      ഫസ്റ്റ്‌ ക്ലാസോടെ വിജയം. 1975 - 80 ബാച്ചില്‍ പ്രിഡിഗ്രിയും ഡിഗ്രിയും
      മമ്പാട്‌ എം.ഇ.എസ്‌. കോളേജില്‍, ബി.എ. (എക്കണോമിക്‌സ്‌) ഫസ്റ്റ്‌
      ക്ലാസില്‍ വിജയം. 1982ല്‍ പൊന്നാനി എം.ഇ.എസ്‌. കോളേജില്‍ നിന്നും
      എം.എ. (ഇക്കണോമിക്‌സ്‌), ബി.ജെ. (ജേര്‍ണലിസം) കാലിക്കറ്റ്‌
      യൂനിവേഴ്‌സിറ്റി 1982- 83 ബാച്ച്‌, ബി.എഡ്‌. (കാലിക്കറ്റ്‌ യൂനിവേഴ്‌സിറ്റി 1989).
      ഇതിനിടെ 1981ല്‍ ഫാറൂഖ്‌ കോളേജില്‍ എം.എ. (ഇംഗ്ലീഷ്‌ ലിറ്ററേച്ചര്‍) രണ്ട്‌
      മാസം, 1986- 87ല്‍ കോഴിക്കോട്‌ ലോ കോളേജില്‍ എല്‍.എല്‍.ബിക്ക്‌ ഒരു
      വര്‍ഷം, 1987-88ല്‍ കോഴിക്കോട്‌ ജെ.ഡി.റ്റിയില്‍ ഇഗ്നോയുടെ
      ബി.എല്‍.ഐ.എസ്‌.സി (ലൈബ്രറി സയന്‍സ്‌ ), എയര്‍ലൈന്‍ ടിക്കറ്റിംഗ്‌
      കോഴ്‌സുകളിലും ഒരു കൈ നോക്കി പൂര്‍ത്തീകരിക്കാതെ വിട്ടു.
      എഴുപതുകളുടെ മധ്യത്തില്‍ തുടങ്ങി തൊണ്ണൂറോടെ അവസാനിച്ച ഊഷ്‌മളവും
      സംഭവബഹുലവുമായ ഒരു വിദ്യാര്‍ത്ഥി ജീവിത കാലം ഇന്നും അയവിറക്കുന്നു.
      വിശദമായി പിന്നീട്‌.


      തൊഴില്‍ രംഗത്ത്‌:

      ബി.ജെ കോഴ്‌സിന്റെ ഭാഗമായി 1983ല്‍ കോഴിക്കോട്‌ മലയാള മനോരമയില്‍
      ഇന്റേണ്‍ഷിപ്പ്‌ പൂര്‍ത്തിയാക്കി. 1984 ല്‍ കോഴിക്കോട്‌ മാതൃഭൂമിയില്‍ സബ്‌
      എഡിറ്റര്‍ ട്രെയിനിയായി ചേര്‍ന്നു. 1986 ജനവരിയില്‍ സബ്‌ എഡിറ്ററായി
      പ്രൊബേഷന്‍ തുടങ്ങി. 1986 ജുലൈയില്‍ പ്രൊബേഷന്‍
      സ്ഥിരീകരിക്കാതിരുന്നതിനാല്‍ ജോലി വിട്ടു.
      1986 നവമ്പര്‍ മുതല്‍ പുതിയ ദിനപത്രം മാധ്യമത്തിന്റെ അണിയറ
      ജോലികളില്‍. 87 ജൂണില്‍ പത്രം തുടങ്ങിയത്‌ മുതല്‍ 1987 നവമ്പര്‍ വരെ
      ന്യൂസ്‌ എഡിറ്ററായിരുന്നു. 1988 മുതല്‍ ഫീച്ചേഴ്‌സ്‌ ആന്‍റ്‌ ന്യൂസ്‌
      അലയന്‍സ്‌ (ഫാന ന്യൂദല്‍ഹി) കേരള കറസ്‌പോണ്ടന്റായിരുന്നു.
      89 മുതല്‍ 91 വരെ നിലമ്പൂര്‍ എം.ഇ.എസ്‌. വിമന്‍സ്‌ കോളേജില്‍
      അധ്യാപകനായിരുന്നു.
      1991ല്‍ സൗദിയിലേക്ക്‌. 93 വരെ ജിദ്ദ ഓറിയന്റല്‍ കൊമേര്‍ഷ്യല്‍ ആന്റ്‌
      ഷിപ്പിംഗ്‌ കമ്പനിയുടെ പബ്ലിക്‌ റിലേഷന്‍സ്‌ മാനേജറും ന്യൂസ്‌ ബുള്ളറ്റിന്‍
      എഡിറ്ററും. 94ല്‍ ഓറിയന്റ്‌ ഇലക്‌ട്രിസിറ്റി കമ്പനി വൈസ്‌ പ്രസിഡന്റിന്റെ
      സെക്രട്ടറി. 95 മുതല്‍ 99 വരെ സൗദി ഗസറ്റില്‍ ആദ്യം പ്രൂഫ്‌ റീഡറായും
      പിന്നീട്‌ ന്യൂസ്‌ സ്‌കാനറായും. 99 ഏപ്രില്‍ മുതല്‍ മലയാളം ന്യൂസ്‌
      ദിനപത്രത്തില്‍ ദമാം ബ്യൂറോയില്‍ ലേഖകനായി. തിരിഞ്ഞുനോക്കുമ്പോള്‍,
      ജീവിതത്തിലാദ്യമായി ഒരേ സ്ഥാപനത്തില്‍ പത്ത്‌ വര്‍ഷം ജോലി
      ചെയ്‌തത്‌ പ്രഹേളികയായി നില്‍ക്കുന്നു.


      രചനകള്‍:

      1. ബാബരി മസ്‌ജിദോ രാമജന്മഭൂമിയോ? (ബാബരി മസ്‌ജിദിനെക്കുറിച്ച ഒരു
          അന്വേഷണാത്മക കൃതി)

      2. റഷ്‌ദിയും ആവിഷ്‌കാര സ്വാതന്ത്ര്യവും (സല്‍മാന്‍ റഷ്‌ദിയുടെ കൃതിയുടെ
          വിമര്‍ശനാത്മക വിലയിരുത്തല്‍)

      മൊഴിമാറ്റങ്ങള്‍:

      1. ഖുര്‍ആനിലേക്കുള്ള പാത (ഖുര്‍റം ജാ മുറാദ്‌) - ഐ. പി.എച്ച്‌.
      2. യോനായുടെ അടയാളം (അഹമ്‌ദ്‌ ദീദാത്ത്‌) - കേരള ഇസ്‌ലാമിക്‌ മിഷന്‍
      3. കല്ല്‌ നീക്കിയതാര്‌? (അഹ്‌മദ്‌ ദീദാത്ത്‌) - കേരള ഇസ്‌ലാമിക്‌ മിഷന്‍


- പി.എ.എം ഹാരിസ്‌      

Click Here for your comments